[slick_weather]
28
February 2019

പപ്പായ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഉപകരിക്കുന്ന പഴവര്‍ഗമാണ്;വീഡിയോ കാണുക

കൊച്ചി: ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപകരിക്കുന്ന അധികം വിലയില്ലാത്ത വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗമാണ് പപ്പായ. ഇതൊക്കെ പഴുത്ത പപ്പായയെക്കുറിച്ചുള്ള വിശേഷങ്ങള്‍. എന്നാലിനി അല്‍പം പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം. മലയാളികള്‍ കറികള്‍ക്കും മറ്റുമായി പച്ച പപ്പായ ഉപയോഗിക്കാറുണ്ട്.

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.പോർത്തുഗീസു പദമായ പപ്പൈയ എന്നതിൽ നിന്നാണ്‌ പപ്പായ ഉണ്ടായത്.

പച്ച പപ്പായ കഴിക്കുന്നത് എങ്ങനെ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇത് വളരെ ലളിതമാണ്. മൂപ്പെത്തിയ മഞ്ഞ നിറം വന്നു തുടങ്ങിയ പപ്പായ പച്ചയ്ക്കു തന്നെ കഴിക്കാം, ഒരു കഷ്ണം പപ്പായയും ഇഞ്ചിയും ഉപ്പും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം, കാരറ്റ് പപ്പായ എന്നിവ ഗ്രേറ്റ് ചെയ്തു സാലഡ് ഉണ്ടാക്കി കഴിക്കാം, ഇല്ലെങ്കിൽ പപ്പായ ഗ്രേറ്റ് ചെയ്തതും പച്ചമാങ്ങയും തേങ്ങയും ചേർത്ത് ചമ്മന്തി ഉണ്ടാക്കിയാൽ അതീവ രുചികരമാണ്. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പപ്പായയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അത്യുത്തമമാണ് വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പച്ച പപ്പായക്കു പ്രത്യേക കഴിവാണുള്ളത്. ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് പപ്പായ പച്ചപപ്പായ ജ്യൂസ് അല്ലെങ്കിൽ സാലഡ് ദഹനകുറവുമൂലം വയറിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അകറ്റും. പച്ച പപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് പച്ചപപ്പായ. പപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്‌ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റ് പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ് .പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും. ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്