[slick_weather]
14
March 2019

ഇമ്രാൻ ഖാൻ മികച്ച ഭരണാധികാരിയാണെങ്കിൽ മസൂദ് അസറിനെ ഇന്ത്യക്ക് കൈമാറുകയാണ് വേണ്ടതെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇമ്രാൻ ഖാൻ മികച്ച ഭരണാധികാരിയാണെങ്കിൽ മസൂദ് അസറിനെ ഇന്ത്യക്ക് കൈമാറുകയാണ് വേണ്ടതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താന്‍റെ ഭീകരവിരുദ്ധ നിലപാട് ആത്മാർഥമാണെങ്കിൽ മസൂദ് അസറിനെ വിട്ടു തരണം. ഭീകരത ഇല്ലാത്ത അന്തരീക്ഷത്തിലേ പാകിസ്താനുമായ ചർച്ച സാധ്യമാകുകയുള്ളുവെന്നും സുഷമ പറഞ്ഞു.

മോദി സർക്കാരിന്‍റെ വിദേശനയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുഷമ പാകിസ്താനെ വിമർശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകർക്കുന്നതിനു പിന്നിൽ ഐഎസ്ഐയും പാക് സൈന്യവുമാണെന്നും ഇതിനെ പാകിസ്താൻ നിയന്ത്രിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.