[slick_weather]
21
August 2018

പാദുവാപുരത്ത് വി.അന്തോണീസിന്റെ നേർച്ചയൂട്ടിന് ആയിരങ്ങളെത്തി

അരൂർ/പൂച്ചാക്കൽ:പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നാമഹേതുക തിരുനാൾ ഭക്തിനിർഭരം ആഘോഷിച്ചു.നേർച്ചയൂട്ടിൽ ആയിരങ്ങൾ പങ്കെടുത്തു.പ്രധാന ശുശ്രൂഷകളിൽ കൊല്ലം രൂപത എമിരിറ്റസ് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമ്മികത്വം വഹിച്ചു.

നേരത്തെ ബിഷപ്പ് ഡോ.സ്റ്റാൻലി റോമനെ ദേവാലയ കവാടത്തിൽ വികാരി ഫാ.ആന്റണി തമ്പി,സഹവികാരി ഫാ.റിൻസൻ ആന്റണി,പ്രസുദേന്തിമാർ,വിവിധ സമിതി ഭാരവാഹികൾ എന്നിവർ ചേർന്ന് ഊഷ്‌മളമായി സ്വീകരിച്ചു.തിരുനാളിനോടും നേർച്ചയൂട്ടിനോടുമനുബന്ധിച്ച് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ കേക്ക് മുറിച്ച് ‘ആന്റണി’ നാമധാരികളായ വൈദികർക്ക് നൽകി.

നേർച്ചയൂട്ടിനുള്ള വിഭവങ്ങൾ ഫാ.ആന്റണി തമ്പി ആശീർവദിച്ചു.ഫാ.ആന്റണി വലിയവീട്ടിൽ,ഫാ.റിൻസൻ ആന്റണി എന്നിവർ സഹകാർമ്മികരായി.പ്രദക്ഷിണം.പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ,എല്ലാ റീത്തുകളിലും ദിവ്യബലി എന്നിവ നടന്നു.സീറോ മലങ്കര റീത്തിലുള്ള കുർബാനയിൽ തിരുവനന്തപുരം രൂപതയിലെ ഫാ.ജോർജ് മുഖ്യ കാർമ്മികനായി.

 

ഫോട്ടോ ക്യാപ്‌ഷൻ

1. അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നാമഹേതുക തിരുനാളിനോടും നേർച്ചയൂട്ടിനോടുമനുബന്ധിച്ച് കൊല്ലം രൂപത എമിരിറ്റസ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ കേക്ക് മുറിക്കുന്നു.ഫാ.റിൻസൻ ആന്റണി,ഫാ.ആന്റണി തമ്പി,ഫാ.ആന്റണി വലിയവീട്ടിൽ എന്നിവർ സമീപം.

2 .അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് എത്തിയ മുഖ്യകാർമ്മികൻ കൊല്ലം രൂപത എമിരിറ്റസ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമനെ സഹവികാരി ഫാ.റിൻസൻ ആന്റണി സ്വീകരിക്കുന്നു.വികാരി ഫാ.ആന്റണി തമ്പി സമീപം.

3 .അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച നേർച്ചയൂട്ടിനുള്ള വിഭവങ്ങൾ വികാരി ഫാ.ആന്റണി തമ്പി ആശീർവദിക്കുന്നു.സഹവികാരി ഫാ.റിൻസൻ ആന്റണി സമീപം.

4 .അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച നേർച്ചയൂട്ടിനുള്ള വിഭവങ്ങൾ വികാരി ഫാ.ആന്റണി തമ്പി ആശീർവദിക്കുന്നു.