[slick_weather]
21
August 2018

സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ​നി​ന്നും അ​ഞ്ച് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ബി​ല്ലി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് സംസ്ഥാന സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ലി​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും, കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഇതോടെ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യെ ചോ​ർ​ത്തു​ന്ന ന​ട​പ​ടി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ചു.

ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​ലും മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലും സി​പി​ഐ എ​തി​ർ​പ്പ് പ്ര​ക​ട​പ്പി​ച്ചി​രു​ന്നു. നി​ല​വി​ലെ നി​യ​മ​ത്തി​ൽ കാ​ത​ലാ​യ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ യോഗത്തിനുശേഷം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം വി​ളി​ച്ച​ത്.