[slick_weather]
21
August 2018

ഫെെനലില്‍ കരോളിനയോട് വീണ്ടും തോൽവി ;പി വി സിന്ധുവിനു വെള്ളി

നാൻജിങ്: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫെെനലില്‍ സ്പെയിന്‍റെ കരോളിനാ മാരിന് കിരീടം . ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോല്‍പ്പിച്ചാണ്, കരോളിനാ മാരിന്‍റെ വിജയം.

സ്കോര്‍ 21-19 21-10. ഇന്നത്തെ വിജയത്തോടെ കരോളിനയുടെ മൂന്നാമത്തെ ലോക കിരീട നേട്ടമാണ് സ്വന്തമാക്കിയത്. ക‍ഴിഞ്ഞ വര്‍ഷവും സിന്ധു ഫെെനലില്‍ കരോളിനയോട് തോറ്റിരുന്നു.നേരത്തെ റിയോ ഒളിംപിക്സിലും വനിതാ സിംഗിൾസ് ഫൈനലിൽ പി.വി. സിന്ധുവിനെ വീഴ്ത്തിയാണ് മരിൻ സ്വർണം നേടിയത്.