തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍

ബാങ്കോക്ക്: Rio Olympic silver-medallist PV Sindhu will aim to book her place in the semi-finals of the Thailand Open World Super 500 tournament when she crosses swords with Soniia Cheah of Malaysia in the last-eight clash of the women’s singles event here on Friday. തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍. മലേഷ്യയുടെ സോണിയ ചിയയെ കീഴടക്കിയാണ് ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിധ്യമായ സിന്ധു സെമിയിലെത്തിയത്.

36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-17, 21-13 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 35ാം നമ്പര്‍ താരമാണ് സോണിയ ചിയ. സെമിയില്‍ ലോക റാങ്കിംഗില്‍ 29ാം നമ്പര്‍ താരം ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്‌കയാണ് സിന്ധുവിന്റെ എതിരാളി.