[slick_weather]
15
December 2018

പാർട്ടി ഓഫീസിൽ വച്ച് പി കെ ശശിഎം എൽ എ അപമര്യാദയായി പെരുമാറിയില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ ഷൊർണൂർ എം എൽ എ പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോർട്ട്. പരാതിക്കാരിയുടെ വാദങ്ങൾ അന്വേഷണ കമ്മീഷൻ തള്ളി. പാർട്ടി ഓഫീസിൽ വച്ച് ശശി അപമര്യാദയായി പെരുമാറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.

ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.