[slick_weather]
10
January 2019

ബിജെപിയെ കൊതിപ്പിച്ചശേഷം പി സി ജോർജ് യുഡിഎഫുമായി സഹകരിക്കാനുള്ള പാതയിൽ

തിരുവനന്തപുരം: പി.സി ജോർജിന്‍റെ ജനപക്ഷം പാർട്ടി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുവാനുള്ള ചർച്ചകൾ ആരംഭിച്ചു.കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുവാനാണ് തീരുമാനം. കോൺഗ്രസ് ഒരു മതേതര കക്ഷി ആയതിനാലാണ് അവരോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കേരളജനപക്ഷം ഒരു സാംസ്‌കാരിക സംഘടനയായി പ്രവർത്തിക്കുമെന്നും ജോർജ് വ്യക്‌തമാക്കി.

മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കും. മതേതര ജനാധിപത്യ കക്ഷി എന്ന നിലക്കാണ് കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ബിജെപി പ്രവേശനം അടഞ്ഞ വാതിലാണ്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.