[slick_weather]
21
August 2018

ക്ഷേത്രത്തിന് പുറത്ത് നടത്തുന്ന പൂജകള്‍ ഈശ്വര സന്നിധിയില്‍ എത്തില്ലെന്ന് ക്ഷേത്ര ഭാരവാഹികളുടെ സര്‍ക്കുലര്‍

ബംഗളൂരൂ:ക്ഷേത്രത്തിന് പുറത്ത് നടത്തുന്ന പൂജകള്‍ ഈശ്വര സന്നിധിയില്‍ എത്തില്ലെന്ന് ക്ഷേത്ര ഭാരവാഹികളുടെ സര്‍ക്കുലര്‍. ക്ഷേത്രത്തിന് പുറത്തുള്ള ഇടനിലക്കാര്‍ വഴി സ്വകാര്യ പൂജകള്‍ ചെയ്ത് ഭക്തരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോഴാണ് ക്ഷേത്ര സമിതി ഇങ്ങനെ ഒരു സര്‍ക്കുലര്‍ ഇറക്കിയത്.

ദക്ഷിണ കന്നഡയിലെ കുക്കേ സുബ്രമണ്യ ക്ഷേത്രത്തിലെ ക്ഷേത്ര സമിതിയാണ്‌ ക്ഷേത്രത്തിന് പുറത്ത് ചെയ്യുന്ന പൂജകള്‍ക്കെതിരെ സര്‍ക്കുലര്‍ പുറത്തിറക്കിയത്.ക്ഷേത്രത്തിന് പുറത്തും നദീപരിസരങ്ങളിലും വീടുകളിലും ഹാളുകളിലും മറ്റും നടത്തുന്ന ഇത്തരം പൂജകള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭഗവാന്‍ സുബ്രഹ്മണ്യനിലേക്ക്‌ എത്തില്ലെന്നും അതിനുള്ള ഏക വഴി ക്ഷേത്രം വഴി നടത്തുന്ന പൂജകളാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

കര്‍ണാടകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് കുക്കേ. 95 കോടിയോളമാണ് ക്ഷേത്രത്തിലെ വാര്‍ഷിക വരുമാനം.