[slick_weather]
21
October 2017

നമ്മുടെ ആരോഗ്യം കൈപ്പമംഗലത്ത് ആരോഗ്യ സന്ദേശ ജാഥ

കെ എം നൂറുദ്ദീൻ

തൃശൂർ :സാധാരണക്കാരനു കാര്യക്ഷമമായ ചികിത്സ സൗജന്യമായി ലഭിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ആരോഗ്യം പദ്ധതി കൈപ്പമംഗലം പഞ്ചായത്തിൽ നടപ്പിലാക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ആരോഗ്യ സന്ദേശ ജാഥ കൈപ്പമംഗലത്ത് എത്തി.
ഇന്ന് രാവിലെ കൂരിക്കുഴിയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട് പ്ലക്കാർഡുകളുമായി നടന്നു നീങ്ങിയ ആരോഗ്യ പ്രവർത്തകർ ഇനിയെങ്കിലും സാധാരണക്കാരൻറെ ആരോഗ്യ പരിപാലനത്തിന് സൗജന്യ ചികിത്സ ന ൽകി സഹകരിക്കണം എന്നാവശ്യപ്പെട്ട് കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡണ്ടിന് കത്തു നൽകി.

പഞ്ചായത്തിനു മുന്നിൽ ചേർന്ന യോഗത്തിൽ ശ്രീ രാജീവ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഭാവത്തിൽ ആൽഫ ചെയർമാൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ ആരോഗ്യം കൺവീനർ ബൽക്കിസ് ബാനു പദ്ധതി വിശദീകരിച്ചു. ശ്രീ ഹംസ ഹാജി നന്ദി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‌ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളെയും ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അനുബന്ധ സ്‌റ്റാഫ്‌ അംഗങ്ങളുടെയും കുറവുകള്‍ നികത്തി 2012ലെ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യനയത്തില്‍ പറയുന്ന രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അവിടെത്തന്നെ കുറഞ്ഞവിലയില്‍ മരുന്നു ലഭ്യമാക്കാന്‍ ഒരു ജനറിക്‌ മെഡിക്കല്‍ ഷോപ്പ്‌ ആരംഭിക്കണമെന്നുമാണ്‌ നമ്മുടെ ആരോഗ്യം പദ്ധതി മുന്നോട്ടുവയ്‌ക്കുന്നത്‌. ഫണ്ട്‌ ഇല്ലായെങ്കില്‍ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്‌ മുന്‍കൈ എടുത്ത്‌ ജനപങ്കാളിത്തത്തോടെ ആ രംഗത്തെ കുറവുകള്‍ നികത്താന്‍ തയ്യാറാണെന്നും പദ്ധതി വ്യക്തമാക്കുന്നു.