[slick_weather]
06
December 2018

രേഖകൾ പ്രകാരം പ്രതിപക്ഷ നേതാവിന്‍റെ ഓഫിസിലാണ് ജോലി;യഥാർത്ഥ ജോലി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലും

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖ് ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ. 2016 ജൂൺ 21 മുതൽ പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയാണ് സിദ്ദിഖ് എം.വി. ഡെപ്യൂട്ടേഷന്‍റിൽ പ്രവേശിക്കുന്നതിനു മുൻപ് കോഴിക്കോട് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു സിദ്ദിഖ്.

പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തെ പറ്റിയിരുന്ന ശമ്പളവും ആനുകൂല്യങ്ങൾക്കും തത്തുല്യമായി 75000രൂപയോളം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നുണ്ട്.

നിയമസഭ സമ്മേളനത്തിന് രമേശ് ചെന്നിത്തല തിരുവനന്തപുരത്തുള്ളപ്പോൾ സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. കഴിഞ്ഞ രണ്ടര വർഷവും സിദ്ദിഖ് ഇവിടെ തന്നെയാണ് ജോലി ചെയ്തത്. രേഖകൾ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്‍റെ തിരുവനന്തപുരത്തെ ഓഫിസിലാണ് ജോലി ചെയ്യുന്നത്.