[slick_weather]
16
December 2017

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഊബര്‍, ഓല എന്നിവ കൊച്ചി നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയെന്ന് പഠന റിപ്പോര്‍ട്ട്

കൊച്ചി:കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഊബര്‍, ഓല എന്നിവ കൊച്ചി നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയെന്ന് പഠന റിപ്പോര്‍ട്ട് .ഓഫ്ലൈന്‍ ടാക്‌സി സര്‍വീസിലും ഓട്ടോറിക്ഷകളിലും ഡി വാലര്‍ മാനേജ്മെന്റ് കണ്‍സല്‍ട്ടന്റസാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്

കൊച്ചി മെട്രോ യാത്രക്കാര്‍ക്കിടയില്‍ ഡി വാലര്‍ നടത്തിയ പ്രഥമ സര്‍വ്വേ വളരെ വലിയ ഒരു പ്രതികരണമാണ് സൃഷ്ട്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നതായി സുധീര്‍ ബാബു ( മാനേജിംഗ് ഡയറക്ടര്‍
ഡി വാലര്‍, കൊച്ചി 9895144120)വ്യക്തമാക്കി.കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടു കൂടി ഓൺലൈൻ ടാക്സികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കേണ്ട ആവശ്യകത ഒരു ചുമതലയായി തങ്ങള്‍ കരുതുന്നതായി സുധീര്‍ ബാബു പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ശ്രമങ്ങള്‍ തുടരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു

ഈ പഠന റിപ്പോര്‍ട്ട് കേരളം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന വലിയൊരു വെല്ലുവിളി നമുക്ക് മുന്‍പില്‍ തുറന്ന് കാട്ടുന്നുയെന്ന് റിപ്പോർട്ടിൽ പറയുന്നു.. സാങ്കേതികത നാമുടെ നാട്ടിലും ഫലപ്രദമായി തുടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഓട്ടോറിക്ഷയും ടാക്‌സിയും ഉപജീവനമാര്‍ഗ്ഗമായി കൊണ്ട് നടക്കുന്നവര്‍ വലിയൊരു ഭീഷണിയുടെ നിഴലിലാണ്. അത് ചൂണ്ടിക്കാട്ടുവാനും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുവാനും ഈ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതായി സുധീർ ബാബു ചൂണ്ടിക്കാട്ടി .