[slick_weather]
01
September 2018

ഏ​ക​ദി​ന ക്രി​ക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം

ലണ്ടൻ ഇംഗ്ലണ്ടിന്റെ കായികതലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന നോ​ട്ടിം​ഗ്ഹാമിൽ നടന്ന ഏ​ക​ദി​ന ക്രി​ക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. 242 റൺസിനാണ് ഇംഗ്ലണ്ട് ഓസീസിനെതകർത്തത് . ഏകദിന ചരിത്രത്തിലെ റിക്കാർഡ് സ്കോറായ 481 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരയിൽ ആർക്കും തന്നെ ലക്ഷ്യത്തിലേക്കെത്താനുള്ള തരത്തിൽ മികച്ച പ്രകടനം നടത്താനായില്ല.

39 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 51 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡാണ് കങ്കാരുക്കളുടെ ടോപ് സ്കോറർ. സ്റ്റോയ്നിസ് 37 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്തു. ബാക്കിയുള്ളവർ വന്നതും പോയതും അതിവേഗത്തിലായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 10 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മോയിൻ അലി അഞ്ച് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നും ഡേവിഡ് വില്ലി ഏഴ് ഓവറിൽ 56 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടേ​യും (139) അ​ല​ക്സ് ഹേ​ൽ​സി​ന്‍റെ​യും കി​ടി​ല​ൻ (147) സെ​ഞ്ചു​റി​കളുടെ മികവിലാണ് റ​ൺ​മ​ല ഉ​യ​ർ​ത്തിയത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷു​കാ​ർ 159 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ജേ​സ​ൺ റോ​യി​യും (82) ബെ​യ​ർ​സ്റ്റോ​യും മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 19.3 ഓ​വ​റി​ൽ റ​ൺ ഔ​ട്ടി​ന്‍റെ രൂ​പ​ത്തി​ൽ വി​ല്ല​നെ​ത്തി. ജേ​സ​ൺ റോ​യി പു​റ​ത്ത്. കാ​തു​കു​ത്തി​യ​വ​ൻ​പോ​യാ​ൽ ക​ടു​ക്ക​നി​ട്ട​യാ​ളെ​ത്തു​മെ​ന്ന ചൊ​ല്ലു​പോ​ലാ​യി​രു​ന്നു ഹേ​ൽ​സി​ന്‍റെ വ​ര​വ്. 92 പ​ന്തു​ക​ൾ നേ​രി​ട്ട ഹേ​ൽ​സ് അ​ഞ്ച് സി​ക്സും 16 ഫോ​റു​ക​ളും പ​റ​ത്തി.

ബെ​യ​ർ​സ്റ്റോ​യും അ​ത്ര​യും ത​ന്നെ പ​ന്തി​ൽ അ​ത്ര​യും ത​ന്നെ സി​ക്സ​റു​ക​ളും 15 ഫോ​റു​ക​ളും നേ​ടി. ബെ​യ​ർ​സ്റ്റോ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ബ​ട്‌​ല​ർ​ക്ക് ശോ​ഭി​ക്കാ​നാ​യി​ല്ല. 12 ബോ​ളി​ൽ 11 റ​ൺ​സ് മാ​ത്രം നേ​ടി​യ ബ​ട്‌​ല​ർ റി​ച്ചാ​ർ​ഡ​സ​ണി​നു വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഓ​യി​ൻ മോ​ർ​ഗ​നാ​ണ് (67) സ്കോ​റിം​ഗ് വേ​ഗം കൂ​ട്ടി​യ​ത്. 30 പ​ന്തി​ൽ ആ​റു സി​ക്സും നാ​ലു ഫോ​റു​മാ​യി​രു​ന്നു മോ​ർ​ഗ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

അ​ടി​യു​ടെ ചെ​റി​യ പെ​രു​നാ​ൾ ന​ട​ത്തി​യ ഇം​ഗ്ല​ണ്ടി​നു അ​വ​സാ​നം ലേ​ശ​മൊ​ന്നു പി​ഴ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സ്കോ​ർ 500 ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു. അ​വ​സാ​ന 30 പ​ന്തി​ൽ ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ബൗ​ണ്ട​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ൻ​ഡ്രൂ ടൈ ​ഒ​ൻ​പ​ത് ഓ​വ​റി​ൽ 100 റ​ൺ​സാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.