[slick_weather]
01
September 2018

ഇന്ത്യ എട്ട് വിക്കറ്റിനു തോറ്റു ;ഇംഗ്ലണ്ടിനു ഏകദിന പരമ്പര ;ആദില്‍ റഷീദ് മാൻ ഓഫ് ദി മാച്ച് ;ജോ റൂട്ടാണ് മാൻ ഓഫ് ദി സീരിയസ്

ലണ്ടൻ:England 260 for 2 (Root 100*, Morgan 88*) beat India 256 for 8 (Kohli 71, Dhawan 44, Willey 3-40, Rashid 3-49) by eight wicketsലീഡ്‌സിൽ നടന്ന നിർണായകമായ ഏകദിന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമടക്കം ഇന്ത്യ പരാജയപ്പെട്ടതോടെ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. ഇന്ത്യയുയര്‍ത്തിയ 257 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് പട എട്ട് വിക്കറ്റ് വിജയം ആഘോഷിച്ചു ; ആയാസരഹിതമായാണ് അവർ ജയം സ്വന്തമാക്കിയത് . ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെല്ലാം ശനിദശ പിന്തുടര്‍ന്ന ദിവസം ശതകം തികച്ച് ജോ റൂട്ടും 88 റണ്‍സുമായി നായകന്‍ ഇയോണ്‍ മോര്‍ഗനും കളം നിറഞ്ഞു.44 .3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടി ഇംഗ്ലണ്ട് ജയിച്ചു

സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപിലൂടെയും ചഹാലിലൂടെയും വിജയങ്ങള്‍ പിടിച്ചടക്കിയിരുന്ന ഇന്ത്യ ഇരുവര്‍ക്കും വിക്കറ്റുകള്‍ നേടാന്‍ സാധിക്കാതായതോടെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് പഴയ താളം വീണ്ടെടുക്കാന്‍ സാധിക്കാതായതും ഇന്ത്യന്‍ പരാജയത്തിന് കാരണമായി. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇതോടെ 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ശുഭകരമായ തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ കളിയിലെ ബൗളിംഗ് മേധാവിത്വം തുടര്‍ന്ന ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വെള്ളം കുടിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത്തിന്‍റെ ശൗര്യത്തെ പിടിച്ചുകൊട്ടാന്‍ വില്ലിക്കും സംഘത്തിനും സാധിച്ചു.

റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്താതയതോടെ വന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 18 പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോലിയും ധവാനും പിടിച്ചു നിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങി. നിലയുറപ്പിച്ചതോടെ ഇരുവരും ടോപ് ഗിയറിലേക്ക് സ്കോറിംഗ് മാറ്റി. പക്ഷേ, അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ തേടി നിര്‍ഭാഗ്യം വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അനാവശ്യ റണ്ണിനായി ഓടിയ ധാവനെ കോലി മടക്കിയെങ്കിലും സ്റ്റോക്സിന്‍റെ കൃത്യം ത്രോ അപ്പോഴേക്കും സ്റ്റംപ്സ് തെറിപ്പിച്ചിരുന്നു. 49 പന്തില്‍ 44 റണ്‍സായിരുന്നു ധവാന്‍റെ സമ്പാദ്യം. മികച്ച ഫോമില്‍ പകരമെത്തിയ ദിനേശ് കാര്‍ത്തിക് കളിച്ചു തുടങ്ങിയെങ്കിലും അതിനും അല്‍പ്പായുസായിരുന്നു. ആത്മവിശ്വാസം അമിതമായി കാണിച്ച കാര്‍ത്തിക്കിന്‍റെ കുറ്റി ആദില്‍ റഷീദ് തെറിപ്പിച്ചു.ഇംഗ്ലണ്ട് ജയിച്ചതോടെ ഏകദിന പരമ്പര അവർ നേടി.,ഊന്നു മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്.അതിൽ ആദ്യത്തെ കളി മാത്രമാണ് ഇന്ത്യ ജയിച്ചത് .രണ്ടാമത്തെയും മൂന്നാമത്തെയും കളികൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി .നേരത്തെ ട്വന്റി 20 പരമ്പര ഇന്ത്യ നേടിയിരുന്നു.ഇനി ടെസ്റ്റ് പരമ്പരയാണ് ശേഷിക്കുന്നത് .ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് മാൻ ഓഫ് ദി മാച്ചും ജോ റൂട്ട് മാൻ ഓഫ് ദി സീരിയസും