[slick_weather]
18
December 2018

ഒടുക്കം ഒടിയനെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞു

കൊച്ചി: ഒടിയൻ പരാജയമാണെന്ന വാർത്തകളും വിവാദങ്ങളും മഞ്ജു വാരിയരെ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പത്ര സമ്മേളനം നടത്തിപറഞ്ഞിട്ടും മഞ്ജു വാര്യരുടെ മൗനത്തിനെതിരെ വിമർശനമുയരുകയുണ്ടായി മഞ്ജു വാരിയർ തുറന്നുപറയണമെന്നാണ് സംവിധായകൻ ശ്രീകുമാർമേനോൻ ആവശ്യപ്പെട്ടത്. ഒടുവിൽ മഞ്ജു ഒടിയനെക്കുറിച്ച് ഫേസ്‌ബുക്കിലെ പ്രതികരിച്ചു .മഞ്ജു വാര്യരുടെ ഫെസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം താഴെ :

“ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു.

ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്‍റെ അഭിമാനമായി മാറട്ടെ!”