[slick_weather]
04
December 2018

കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഇന്നു വൈകീട്ട് അഞ്ചിന് ;യുഡിഎഫ് ബഹിഷ്കരിക്കും

തിരുവനന്തപുരം: ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിർദേശാനുസരണം മാത്യു ടി.തോമസ് രാജിവച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കാനിരിക്കുന്ന കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും.മന്ത്രി സ്ഥാനത്തുനിന്നും മാറ്റിയ മാത്യു ടി തോമസിനും അദ്ദേഹത്തിന്റെ അണികൾക്കും കടുത്ത അതൃപ്‍തിയുണ്ട് പാർട്ടി പിളരില്ലെന്നാണ് മാത്യു ടി തോമസ് പറഞ്ഞത് .പാർട്ടി പിളരാതിരിക്കാൻ മാത്യു ടി തോമസിനെ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാക്കാനും നീക്കമുണ്ട്.കെ കൃഷ്ണൻ കുട്ടി വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായതുകൊണ്ട് പിണറായി വിജയനു നീരസമുണ്ടെന്നും പറയപ്പെടുന്നു.