[slick_weather]
16
December 2017

കാസര്‍കോട് ജില്ലയിലും സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ നാളെ(ചൊവ്വ) മുതൽ സമരത്തിലേക്ക്

കാസർഗോഡ്:കാസർഗോഡ്ജില്ലയിലും സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക് . സമരത്തിന് മുന്നോടിയായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. കാഞ്ഞങ്ങാട് സണ്‍റൈസ്, ദീപ, സഞ്ജീവനി, കെയര്‍വെല്‍, യുണൈറ്റഡ്, കിംസ്, കൃഷ്ണ, മാലിക്ദീനാര്‍, ഫാത്വിമ, ജനാര്‍ദന എന്നീ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുത്തു.

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി നഴ്സുമാര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ നഴ്സസ് അസേസിയേഷന്‍ ദേശീയ സെക്രട്ടറി വിനീത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അജേഷ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജിഷ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ ജൂൺ 29 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ചു ആശുപത്രികളില്‍ സമരംതുടരുകയാണ് . എന്നാല്‍ ഇന്നലെ സർക്കാർ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് കണ്ണൂരിലെ അശോക, കിംസ് എന്നീ ആശുപത്രികളിലും പയ്യന്നൂരിലെ അനാമിക,സഭ എന്നീ സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ പണിമുടക്ക് തുടങ്ങിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ പറയുന്ന ശബള പരിഷ്കരണം നടപ്പിലാകുന്നതുവരെ സമരം തുടരും എന്ന് ഐ.എന്‍.എ ഭാരവാഹികള്‍ വ്യക്തമാക്കി