[slick_weather]
08
April 2019

കുവൈറ്റില്‍ വിദേശി നഴ്‌സുമാര്‍ക്ക് പ്രായപരിധി 65

കുവൈറ്റ് സിറ്റി:കുവൈറ്റ് ആരോഗ്യമന്ത്രാലയം വിദേശി നഴ്‌സുമാര്‍ക്ക് സര്‍വ്വീസില്‍ തുടരുന്നതിനുള്ള പ്രായപരിധി 65 ആയി നിയന്ത്രിക്കുന്നു. 35 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുന്നു. ഇത്തരത്തില്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ സര്‍വ്വീസില്‍ തുടരുന്ന വിദേശി നഴ്‌സുമാരുടെ പട്ടിക തയ്യാറാക്കുന്നതിനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നതിനുമാണ് നിര്‍ദ്ദേശം. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നൂറുകണക്കിന് സ്വദേശികള്‍ തൊഴിലിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സ്വദേശി വത്കരണ പദ്ധതി പരാജയമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.