[slick_weather]
16
September 2018

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്‌ഠിച്ച സ്റ്റിഫൻ മാത്യുവിനെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്‌ഠിച്ച സാമൂഹ്യ പ്രവർത്തകനായ സ്റ്റിഫൻ മാത്യുവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി  .നീതിക്കു വേണ്ടി തെരുവിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സമരം ഇന്ന് ഒമ്പതാം  ദിവസത്തിലേക്ക് കടന്നു .തങ്ങളുടെ സഹോദരിയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ് ചെയ്യാതെ സമരം നിർത്തില്ലെന്നാണ് കന്യാസ്ത്രീകൾ പറയുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഭാഗം പുരോഹിതരും പിന്തുണയുമായി സമരപന്തലിൽ എത്തുകയുണ്ടായി.കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന്റെ അലയടികൾ സംസ്ഥാനത്ത് പ്രതിഷേധ  കൂട്ടായ്മയിലൂടെ പ്രതിധ്വനിക്കുന്നുണ്ട് .കന്യാസ്ത്രീകൾനടത്തുന്ന സമരം ഇതിനകം ഒരു ജനകീയ സമരമായി മാറിക്കഴിഞ്ഞു