[slick_weather]
14
September 2018

പരസ്യമായി സമരരംഗത്തിറങ്ങേണ്ടിവന്ന സഹോദരിമാര്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍;കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു വിഎസ് പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം:കന്യാസ്ത്രീകൾ തെരുവിൽ നീതിക്കു വേണ്ടി നടത്തുന്ന സമരത്തിനു ഭരണപരിഷ്ക്കര കമ്മിറ്റി ചെയർമാനും മുൻ മുഖ്യ മന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ പിന്തുണ പ്രഖ്യാപിച്ചു .അതോടെ സമരത്തിന് പതിന്മടങ് ആവേശമാണ് ഉണ്ടായിട്ടുള്ളത് .അതോടെ കേരളത്തിൽ നീതി ബോധമുള്ള ഏക കമ്യൂണിസ്റ്റ് നേതാവായി വിഎസ് മാറിയിരിക്കുകയാണ് .വിഎസ് തന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളതിങ്ങനെയാണ്
“എല്ലാ വാതിലുകളും മുട്ടിയ ശേഷവും നീതി നിഷേധിക്കപ്പെടുന്നു എന്ന് വന്ന ഘട്ടത്തില്‍ പരസ്യമായി സമരരംഗത്തിറങ്ങേണ്ടിവന്ന സഹോദരിമാര്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍. ആരോഗ്യ കാരണങ്ങളാല്‍ സമരപ്പന്തലില്‍ നേരിട്ട് വന്ന് അഭിവാദ്യമര്‍പ്പിക്കാന്‍ സാധിച്ചില്ല.
നീതിക്ക് വേണ്ടിയാണ് നിങ്ങള്‍ സമരം ചെയ്യുന്നത്.

അധികാരവും സ്വാധീനവുമുള്ള വേട്ടക്കാരന്‍ സ്വതന്ത്രനായി നടക്കുകയും, ഇതൊന്നുമില്ലാത്ത ഇരകള്‍ നീതിക്കു വേണ്ടി തെരുവില്‍ അലയുകയും ചെയ്യേണ്ടിവരുന്നത് ഏതൊരു ജനാധിപത്യ സമൂഹത്തിനും നാണക്കേടാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ക്കെല്ലാം എല്ലാവിധ പിന്തുണയും അര്‍പ്പിക്കുന്നു.”