കന്യാസ്ത്രീകളെ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നുയെന്ന് വൈദികരുടെ മൊഴി.

ന്യൂഡല്‍ഹി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി. പ്രാര്‍ത്ഥനാ പരിപാടിക്കെതിരേ കന്യാസ്ത്രീകള്‍ പരാതിപ്പെട്ടിരുന്നെന്നാണ് മൊഴി. ജലന്ധര്‍ രൂപതയില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രതിമാസ പ്രാര്‍ഥനാ പരിപാടിയ്ക്കിടെ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്നാണ് മൊഴി.

2014 ലാണ് സഭംവം നടന്നത്. പ്രാര്‍ത്ഥനാപരിപാടി നിലച്ചതിന്റെ കാരണം തിരക്കിയ അന്വേഷണസംഘത്തിനാണ് വൈദികര്‍ ബിഷപ്പിനെതിരായി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ യോഗം നടന്ന പാസ്റ്ററല്‍ സെന്ററില്‍ അന്വേഷണസംഘമെത്തി തെളിവെടുക്കുകയാണ്.

ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് വൈദികര്‍ മൊഴി നല്‍കിയത്. കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.