[slick_weather]
03
September 2018

കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി:കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഖനനം അനുവദിക്കാനാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടര്‍ന്നാണ് പുതിയ ക്വാറികള്‍ക്കുള്ള ഖനനാനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവച്ചത്. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങള്‍ കൈമാറണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിൽ ആകെ 5924 കരിങ്കൽ ക്വാറികൾ ഉണ്ടെന്ന് കേരള വനഗവേഷണ സ്ഥാപനത്തിലെ എന്റമോളജി ജി.ഐ എസ് പഠന വിഭാഗം നടത്തിയ പഠനം വ്യക്തമാക്കിയിട്ടുണ്ട്