[slick_weather]
15
April 2019

നിര്‍മ്മലാ സീതാരാമനും അമിത് ഷായും ഇന്നും നാളെയും കേരളത്തില്‍

തിരുവനന്തപുരം. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്നും നാളെയും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. 15ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി.

വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. 16ന് കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും.അമിത് ഷാ 16ന് വൈകിട്ട് നാലരക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.