[slick_weather]
22
May 2017

തീർഥാടകർക്ക് പുതുവർഷ സമ്മാനമായി കേരളീയ സദ്യയും

ശബരിമല:കാതങ്ങൾ താണ്ടി പുതുവർഷത്തിൽ അയ്യനെ വണങ്ങാനെത്തിയ ഭക്തർക്ക് സന്നിധാനത്ത് പായസവും പപ്പടവും ഉൾപ്പടെ സമൃദ്ധമായ കേരളീയ സദ്യ. ദേവസ്വം അന്നദാന മണ്ഡപത്തിലാണ് തീർഥാടകർക്ക് നവ വത്സര സമ്മാനമായി കേരളീയ സദ്യ വിളമ്പിയത് . മേൽശാന്തി ടി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി അയ്യപ്പന് സമർപ്പിച്ച്‌ ആരംഭിച്ച സദ്യയിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് ,എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയവരും പങ്കെടുത്തു.ഇതര സംസ്ഥാനതീർഥാടകർ ഉൾപ്പടെ പതിനായിരങ്ങളാണ് പുതുവർഷ സദ്യയുണ്ടത്‌.