[slick_weather]
26
December 2018

വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോ എത്തുന്നു

ന്യുഡൽഹി:വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോ എത്തുന്നു. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്‌ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ടാണ് ജിയോയുടെ നീക്കം. തങ്ങളുടെ പാര്‍ട്ട്ണറുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ സൗകര്യങ്ങളോടെയുമുള്ള സ്മാര്‍ട്ട്‌ഫോണാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജിയോ വില്‍പന വിഭാഗം മേധാവി സുനില്‍ ദത്ത് പറഞ്ഞത്

എല്ലാ മാസവും പുതുതായി എന്തെങ്കിലും കൊണ്ടുവരാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി . അമേരിക്കയിലെ പ്രമുഖ ടെക്‌നോളജി നിര്‍മ്മാണ കമ്പനിയായ ഫ്ളക്സുമായി ചേര്‍ന്നാണ് ജിയോയുടെ നീക്കം. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, ഷവോമി, ആപ്പിള്‍, ഒപ്പോ എന്നിവരുമായി സഹകരിച്ചും ജിയോ വിവരങ്ങള്‍ തേടുന്നുണ്ട്. ഇന്ത്യയില്‍ ഫീച്ചര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇനിയും ധാരാളമുണ്ടെന്നും ഇവരെ കൂടി സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തേക്ക് കൊണ്ടുവരികയാണ് ജിയോയുടെ ലക്ഷ്യം.

അതിനാല്‍ തന്നെ വിലക്കുറവിലാവും ജിയോയുടെ വലിയസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണും എത്തുക. ജിയോ നേരത്തെ ജിയോ ഫോണ്‍ പുറത്തിറക്കിയിരുന്നു. പക്ഷേ അതിന് സ്മാര്‍ട്ട്ഫോണ്‍ നിലവാരത്തിലുള്ള പ്രത്യേകതകള്‍ ഇല്ലായിരുന്നു. മാത്രമല്ല, ജിയോ സിം വിപണി പിടിച്ചത് പോലെ അതിന് കഴിഞ്ഞതുമില്ല. അതേസമയം പുതുവര്‍ഷത്തില്‍ ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.