കർക്കിടകത്തിൽ തന്നെ ഇപി ജയരാജന്റെ സത്യപ്രതിജ്ഞ ;പിണറായി വിജയന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ചുമതലയും ഇപിക്ക്

തിരുവനന്തപുരം: കർക്കിടകത്തിൽ തന്നെ ഇപി ജയരാജന്റെ സത്യപ്രതിജ്ഞ നടക്കും .ഇപ്പോഴത്തെ ധാരണപ്രകാരം ചൊവ്വാഴ്ച നടക്കാനാണ് സാധ്യത . ഇന്നു നടന്ന സംസ്ഥാന സമിതിയിലാണ് സത്യപ്രതിജ്ഞ തിയതി സംബന്ധിച്ച് തീരുമാനമായത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.ഇ പി ജയരാജൻ കർക്കിടകത്തിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു .ചിങ്ങം ഒന്നിനു ഇപി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം .അത് തെറ്റിദ്ധരിക്കപ്പെട്ടതോടെയാണ് ചിങ്ങം ഒന്നിന് സത്യപ്രതിജ്ഞ ചെയ്യാതെ കർക്കിടകത്തിൽ തീരുമാനിച്ചത്.ആഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് .ആഗസ്റ്റ് 14 നാണ് ഇ പി യുടെ സത്യപ്രതിജ്ഞ .

ഒരു മന്ത്രി കൂടി സി.പി.എമ്മിനു ലഭിക്കുമ്പോള്‍ പകരം കാബിനറ്റ് റാങ്കില്‍ ചീഫ് വീപ്പ് സ്ഥാനം സി.പി.ഐക്ക് നല്‍കാമെന്ന് ധാരണയായി.ഈ മാസം പത്തൊന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനുമുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നത്.

ജയരാജന്‍ മന്ത്രിസഭയിലേക്ക് വരുന്നതോടെ വ്യവസായ വകുപ്പുതന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് തദ്ദേശ വകുപ്പ് നല്‍കും. പകരം ജലീലിന് ഹജ്ജ്, വഖഫ്‌ വകുപ്പ് നല്‍കും. ഒപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പും. മറ്റ് അഴിച്ചു പണിയൊന്നുമില്ലെന്നാണ് സൂചന.നേരത്തെ മന്ത്രിസഭയിലെ രണ്ടാമനായ ജയരാജന് തന്നെയായിരിക്കും മുഖ്യമന്ത്രി അമേരിക്കയില്‍ പോകുമ്പോള്‍ ചുമതല നല്‍കുക.
വിശ്വസ്തനെ ചുമതല ഏല്‍പ്പിക്കുക എന്നതാണ് എത്രയും പെട്ടെന്ന് ജയരാജനെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.