[slick_weather]
01
September 2018

മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.വീഡിയോ കാണുക

കൊച്ചി:മമ്മൂട്ടി ഒരിടവേളക്കു ശേഷം പോലീസ് വേഷത്തിൽ.. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായിരുന്ന ഷാജി പാടൂരിന്റെ ആദ്യ ചിത്രമായ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.പൊലീസ് വേഷങ്ങള്‍ മമ്മൂട്ടി നിരവധി ചെയ്തിട്ടുണ്ടെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ അദ്ദേഹത്തിന്റെ വ്യത്യസ്ത ചിത്രമാണ് . ഈ മാസം 16ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷിയാണ് പുറത്തിറക്കിയത്.

പൊലീസ് സ്റ്റോറിക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കഥ കൂടി പറയുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്ന് മമ്മൂട്ടി പറഞ്ഞു.ചടങ്ങില്‍ ഗോപീ സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. സംവിധായകന്‍ സിബി മലയിലാണ് ഗാനത്തിന്റെ ലോഞ്ചിംഗ് നടത്തിയത്.മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സിനിമയുടെ സംവിധായകനായ ഹനീഫ് അദനിയുടെ തിരക്കഥയില്‍ രചിച്ച സിനിമ ഗുഡ് വില്‍ എന്റര്‍ടെയ്മന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അന്‍സന്‍ പോള്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ഷാജോണ്‍, കനിഹ, തരുഷി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.