[slick_weather]
18
December 2018

നെല്ലിയാമ്പതിയിലേക്ക് സ​ഞ്ചാ​രി​ക​ൾക്ക് സ്വാ​ഗ​തം

പാലക്കാട് : നെല്ലിയാമ്പതി സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​ത​മ​രു​ളു​ക​യാ​ണി​പ്പോ​ൾ .പാവപ്പട്ടവരുടെ ഊട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി മലനിരകൾ . ക്രി​സ‌്മ​സ‌്–പു​തു​വ​ത്സ​ര ആ​ഘോ​ഷ​മ​ടു​ത്ത​തോ​ടെ കോ​ട​മ​ഞ്ഞി​ന്‍റെ ത​ണു​പ്പും ആ​ഘോ​ഷ​രാ​പ്പ​ക​ലു​ക​ളു​ടെ പ്ര​സ​രി​പ്പും നെ​ല്ലി​യാ​മ്പ​തി​യെ സ​ഞ്ചാ​രി​ക‌​ളു​ടെ പ​റു​ദീ​സ​യാ​കു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ സീ​സ​ൺ മ​ല​യോ​ര ജ​ന​ത​യ‌്ക്ക‌് പ്ര​ള​യം സ​മ്മാ​നി​ച്ച വേ​ദ​ന​ക​ളെ മ​റ​ക്കാ​നു​ള്ള മ​രു​ന്നാ​വു​മെ​ന്നാ​ണ‌് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, നി​ബി​ഡ​വ​ന​ങ്ങ​ൾ, ദൂ​ര​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന സീ​താ​ർ​കു​ണ്ട്, കേ​ശ​വ​ൻ​പാ​റ, അ​യ്യ​പ്പ​ൻ തി​ട്ട തു​ട​ങ്ങി​യ വ്യൂ ​പോ​യി​ന്‍റു​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഓ​റ​ഞ്ച് ഫാ​മു​മെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ക്കൊ​ണ്ട് നി​റ​യും. ഡി​സം​ബ​ർ 24വ​രെ പ്ര​ധാ​ന റി​സോ​ർ​ട്ടു​ക​ളി​ലെ​ല്ലാം ബു​ക്കി​ങ‌് അ​വ​സാ​നി​ച്ചു. പ​ക​ൽ​പോ​ലും പ​ര​സ‌്പ​രം കാ​ണാ​നാ​കാ​ത്ത കോ​ട​മ​ഞ്ഞാ​ണ‌് മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. സം​ഘ​മാ​യെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്ഥി​രം​കാ​ഴ‌്ച​യാ​ണ‌്.

പ​ഞ്ഞ​ക്കാ​ല​ത്തി​നു വി​രാ​മ​മി​ട്ടെ​ത്തു​ന്ന സീ​സ​ൺ ത​ദ്ദേ​ശീ​യ​ക​ച്ച​വ​ട​ക്കാ​ർ​ക്കും ചാ​ക​ര​യാ​ണ‌്. ക്രി​സ‌്മ​സ‌് ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ഓ​ണ​ക്കാ​ല​മെ​ത്ത​ണം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക‌് കാ​ണാ​ൻ. പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വ്യാ​പ​ക​മാ​യി ത​ക​ർ​ന്ന നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ‌് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത‌്. ഗ​താ​ഗ​തം ഏ​റെ​ക്കു​റെ സാ​ധാ​ര​ണ​നി​ല​യി​ലെ​ത്തി​ക്കാ​നാ​യ​തും സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്ന‌് ക​രു​ത​പ്പെ​ടു​ന്നു.

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി . തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി.

നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി.

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയിൽ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തിൽ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാർഗ്ഗം കെ.എസ്.ആർ.ടി.സി.യുടെ ബസ്സുകൾ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിൽ കൊണ്ടുവരുന്നു.