[slick_weather]
05
January 2019

അനധികൃത കല്‍ക്കരി ഖനനം തടയുന്നതില്‍ പരാജയപ്പെട്ട മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ

ഷില്ലോംഗ്: അനധികൃത കല്‍ക്കരി ഖനനം തടയുന്നതില്‍ പരാജയപ്പെട്ട മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴവിധിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ എ.കെ ഗോയലിന് സമര്‍പ്പിച്ചതായി അമിക്കസ് ക്യൂറി അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിക്ക ഖനികളും ലൈസന്‍സില്ലാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാദത്തിനിടെ മേഘാലയ സര്‍ക്കാര്‍ സമ്മതിച്ചു. ഇതിന് പിഴയായി 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണലില്‍ അടയ്ക്കണമെന്ന് മേഘാലയ സര്‍ക്കാരിനോട് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

മേഘാലയയിലെ ഈസ്റ്റ് ജയ്ന്‍തിയ ഹില്‍സ് ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 ഇത് വരെ രക്ഷിക്കാനായിട്ടില്ല. ഡിസംബര്‍ 13 നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. സമീപത്തുള്ള നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് ഖനിയില്‍ വെള്ളം കയറിയത്. 370 അടി ആഴമുള്ള ഖനിയാണിത്. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.