[slick_weather]
01
September 2018

ഫെബ്രുവരി 27ന് നാഗാലാന്റ് തിരഞ്ഞെടുപ്പ് ; ബിജെപിക്കെതിരെ ക്രൈസ്തവ സഭകളുടെ ഇടയലേഖനം

കൊഹിമ: നാഗാലാന്റിൽ ബിജെപിക്കെതിരെ ഇടയലേഖനം. നാഗലാന്റ് നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കെ ബിജെപിക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ച്‌ സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തി. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും പരാജയപ്പെടുത്താനാണ് ക്രൈസ്തവ സഭകളുടെ ആഹ്വാനം. ഇതിന് വേണ്ടി സംസ്ഥാനത്തെ ക്രൈസ്തവരുടെ സംഘടനയായ നാഗാലാന്റ് ബാപ്പിസ്റ്റ് ചര്‍ച്ച്‌ കൗണ്‍സില്‍ (എന്‍ബിസിസി) ഇടയലേഖനം പുറത്തിറക്കി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.

കാവിരാഷ്ടീയവും ഹിന്ദുത്വ അജണ്ടകളും നടപ്പിലാക്കുന്ന ബിജെപിയെ പിന്തുണക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ നിന്ന് പിന്‍മാറണമെന്ന് ഇടയ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമായ നാഗലാന്റിലും മേഘാലയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത് ബിജെപിയുടെ പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാരിന്റെ കാലത്തായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് ആര്‍എസ്എസ് ശക്തവും ആതിന്റെ പ്രവര്‍ത്തനങ്ങള്‍ അക്രമാസക്തവുമാണെന്ന് എന്‍ബിസിസിയുടെ ജനറല്‍ സെക്രട്ടറി റെവ. സെലോ കെയോ പറഞ്ഞു.

2015- 17 കാലയളവിലാണ് ക്രൈസ്തവര്‍ക്ക് ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. സമീപ കാലങ്ങളില്‍ പീഡനങ്ങള്‍ മൂന്നിരട്ടിയായി എന്നത് എല്ലാവര്‍ക്കും നന്നായി അറിയാം. പാസ്റ്റര്‍മാരും സുവിശേഷകരും മിഷനറിമാരും തെരുവുകളില്‍ പരസ്യമായി വലിച്ചിഴയ്ക്കപ്പെടുകയും ഉപദ്രവങ്ങളും അപമാനവും ഏല്‍ക്കേണ്ടിയും വന്നു. വൈദികരുടെ ഭവനങ്ങള്‍ തകര്‍ക്കുകയും സ്കൂളുകളില്‍ അവരുടെ കുട്ടികള്‍ക്ക് വിവേചനം നേരിടേണ്ടിയും വന്നു. ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും വിശ്വാസികള്‍ പലപ്പോഴും അസ്വസ്ഥരാക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത് ഈ കാലയളവിലാണ് – ലേഖനത്തില്‍ പറയുന്നു.

വരാനിരിക്കുന്ന നാഗലാന്റ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രാദേശിക പാര്‍ട്ടിയായ നാഷണലിസ്റ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി (എന്‍ഡിപിപി) സംഖ്യം ചേര്‍ന്നിരിക്കുകയാണ്. നാഗാ പീപ്പിള്‍ ഫ്രന്റ് (എന്‍പിഎഫ്) പാര്‍ട്ടിയുമായുള്ള 15 വര്‍ഷത്തെ സംഖ്യമാണ് ബിജെപി ഇതോടെ അവസാനിപ്പിച്ചിരിക്കുന്നതെന്ന് കെയോ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിപിപിയെ കുറിച്ച്‌ അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല, എന്നാല്‍ ഒരു പ്രാദേശിക പാര്‍ട്ടിയെ ലഭിക്കുന്നത് ബിജെപിയെ ധൈര്യപ്പെടുത്തിയിരിക്കുകയാണ്’. ബിജെപി രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമാണെന്നാണ് രാഷ്ട്രീയക്കാര്‍ പറയുന്നത്. എന്നാല്‍ അത് ആര്‍എസ്എസിന്റെ ഭാഗമല്ലെന്നും രാഷ്ട്രീയക്കാര്‍ പറയുമ്ബോള്‍ അത് വെറും രാഷ്ട്രീയ പ്രസംഗം മാത്രമാണ് കെയോ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ബിജെപി വലിയ ശക്തിയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സഭയുടെ രാഷ്ട്രീയ നിലപാട് ശക്തമായി അറിയിക്കേണ്ടി വന്നിരിക്കുന്നത്. എന്ത് വില കൊടുത്തും ബിജെപിയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും പരാജയെപ്പെടുത്തണം. ഇത് നാഗാലാന്റിന് വേണ്ടി മാത്രമല്ല രാജ്യം മുഴുവനുള്ള ക്രൈസ്തവരുടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.