[slick_weather]
18
July 2018

നാം ശബാന പാകിസ്ഥാനില്‍ പ്രദ്രര്‍ശിപ്പിക്കില്ല; കാരണമായി സെന്‍സര്‍ ബോര്‍ഡ് ഉന്നയിക്കുന്നത് എന്താണെന്നറിയണ്ടേ???

ഇന്ത്യയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘നാം ശബാന’ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. തീവ്രവാദ രംഗങ്ങള്‍ സിനിമയില്‍ ഉളളതിനാലാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനവിലക്ക് കല്‍പിച്ചത്.

അക്ഷയ്കുമാറും തപ്സിയും പൃഥ്വിരാജും പ്രധാന വേഷത്തിലഭിനയിക്കുന്ന നാം ശബാന ഇന്ത്യയിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ പാകിസ്താനില്‍ പ്രദര്‍ശനത്തിന് അനുമതി തേടിയപ്പോഴാണ് തീവ്രവാദ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞ് പാക് സെന്‍സര്‍‌ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ചിത്രം പാകിസ്താനി പ്രേക്ഷകരുടെ അഭിരുചിക്കിണങ്ങിയതല്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിരീക്ഷിച്ചു.

ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ഈ വിലക്ക് പുതുമയുള്ളതല്ല. 2010 മുതല്‍ നോക്കുകയാണെങ്കില്‍ 16 ബോളിവുഡ് ചിത്രങ്ങളാണ് പാകിസ്താന്‍ നിരോധിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അക്ഷയ് കുമാറിന്‍റെ ജോളി എല്‍ല്‍ബി 2നും ഷാരൂഖ് ഖാന്‍റെ റായീസിനും പാകിസ്താന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.