[slick_weather]
20
February 2017

സന്നിധാനം സംഗീതപമ്പയാക്കി വീരമണിരാജു

ശബരിമല:പ്രശസ്ത ഗായകൻ വീരമണി രാജുവിന്റെ സംഗീതാർച്ചനയിൽ സന്നിധാനത്ത് ഭക്തിപ്രഹർഷം .സ്വാമി അയ്യപ്പന് സംഗീതത്താൽ മാലകോർത്ത ഗായകൻ മനുഷ്യസാധ്യമായ ഉച്ചസ്ഥായിയിൽ ”പള്ളിക്കെട്ട് ശബരിമലയ്ക്ക് ”തുടങ്ങിയ ജനകീയ ഭക്തി ഗാനങ്ങൾ ആലപിച്ചപ്പോൾ അയ്യപ്പസഹസ്രങ്ങൾക്കും തികഞ്ഞ ആത്മഹർഷം .പിതാവ് വീരമണി പാടി ഭക്തമാനസങ്ങളിൽ മധുര സ്മരണയായി നിലനിൽക്കുന്ന അനശ്വര ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.ഭക്തിയിൽ ലയിച്ച്‌ ശരണം വിളിച്ചും ഗാനചരണങ്ങൾ ആവർത്തിച്ചും അയ്യപ്പ സന്നിധാനം ഒരു മണിക്കൂറോളം ആസ്വാദകർ സംഗീതാരാധനയുടെ സവിശേഷ സ്ഥാനമാക്കി .

ശാസ്‌താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ഭക്തിഗാനപരിപാടിയിൽ ഗായകരായ വീരമണി സോമു, ഗാനമൂര്‍ത്തി തുടങ്ങിയവരും പങ്കെടുത്തു. വീരമണി രാജുവിന്റെ പ്രശസ്‌തമായ 100 സംഗീത ആല്‍ബങ്ങളില്‍ 60ഉം ശാസ്‌താവിനെക്കുറിച്ചുള്ളവയാണ്‌. ഒട്ടേറെ പ്രാവശ്യം ശബരീശദര്‍ശനം നടത്തിയ ഈ അനുഗ്രഹീതഗായകന്‍ സന്നിധാനത്ത് അവതരിപ്പിച്ച പതിനാറാമത്തെ സംഗീതപരിപാടിയായിരുന്നു ഇത്‌.