[slick_weather]
31
August 2018

പോഷക സമ്പുഷ്ടമായ മുരിങ്ങയിലക്ക് മുന്നൂറില്‍ പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവുണ്ട്;വീഡിയോ കാണുക

തിരുവനന്തപുരം :muriyangayila (Drumstick tree) is one of the great riches of our countryside and touches. In olden times, in the cuisine of permanent presence of Malayalee food. Now starting from the friday of the Malayalees, slowly stepping down. It may be because it does not understand the qualities of the muriyangayila.The mushroom is rich in nutrients. It is said that the crane has the ability to eliminate more than 300 diseases നമ്മുടെ നാട്ടിന്‍പുറങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. പണ്ട് കാലങ്ങളില്‍ മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുരിങ്ങയില. ഇപ്പോൾ മലയാളിയുടെ തീന്‍മേശകളില്‍ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങി. അത് ഒരുപക്ഷേ മുരിങ്ങയിലയുടെ ഗുണങ്ങള്‍ മനസിലാക്കാത്തതു കൊണ്ടാകാം. പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. മുന്നൂറില്‍ പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലക്കുണ്ടെന്നാണ് പറയപ്പെടുന്നത്.

മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

ഗുണങ്ങൾ
——————

* ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അള്‍സിമേഴ്‌സ് വരാതിരിക്കാനും, അള്‍സിമേഷ്‌സ് രോഗികള്‍ക്കും ഗുണം ചെയ്യും.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം. പ്രമേഹമുള്ളവര്‍ക്ക് രോഗം നിയന്ത്രിക്കാനും കഴിയും. ഇതിനു പുറമെ മുരിങ്ങയില-മഞ്ഞള്‍ കൂട്ട് പ്രതിരോധശേഷി ഇരട്ടിയാക്കുന്നു.

* പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുരിങ്ങയില. ഇതില്‍ ധാരാളമായി അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഉത്പാദിപ്പിക്കാത്തവയാണ് ഇതില്‍ പത്തെണ്ണം.

* കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. കാത്സ്യത്തിന്റെ ഒരു കലവറ തന്നെയാണിത്.

* ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറക്കുന്നു.

* ഗര്‍ഭിണികളായ സ്ത്രീകള്‍ മുരിങ്ങയില കഴിക്കുന്നതു ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിന്റെ പോഷണത്തിന് നല്ലതാണ്.

* മുരിങ്ങയില കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാകുന്നു.

* വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ക്ക് നല്ല മരുന്നാണ്.