[slick_weather]
10
February 2019

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകത്തില്‍ ബിജെപി നേതാവ് പ്രതി

കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകത്തില്‍ ബിജെപി നേതാവിനെതിരെ എഫ്ഐആര്‍. മുകുള്‍ റോയിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്‍ പ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു മുകുള്‍ റോയ്.

ശനിയാഴ്ച രാത്രിയാണ് തൃണമൂല്‍ എം.എല്‍.എ. സത്യജിത് ബിശ്വാസ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം ഇതിനുപിന്നാലെ ബി.ജെ.പിക്കെതിരേ തൃണമൂല്‍ ആരോപണം ഉന്നയിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവംനടന്ന് മണിക്കൂറുകള്‍ക്കകം മുകുള്‍റോയിയെ പ്രതിചേര്‍ത്തിരിക്കുന്നത്(ഫോട്ടോ കടപ്പാട് :ടൈമ്സ് നൗ )