[slick_weather]
20
February 2017

കോന്നിയിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.തിരുവനന്തപുരം എസ്പിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബ്രാഞ്ചാണ് അന്വേഷിക്കുക.

2015 ജൂലൈ ഒമ്പതിനാണ് പ്ളസ്ടു വിദ്യാര്‍ഥിനികളായ ആതിര, ആര്യ, രാജി എന്നിവരെ കാണാതാകുന്നത്. തുടര്‍ന്ന് 13ന് ലക്കിടി പൂക്കാട്ടുകുന്ന് റെയില്‍വേ ലൈനില്‍ ആതിരയും രാജിയും മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരിക്കേറ്റ നിലയിലും കാണപ്പെട്ടത്. 20ന് ആര്യയും മരണമടഞ്ഞു. ആര്യയുടെ കൈവെള്ളയില്‍ എഴുതിയിരുന്ന പേരുകളില്‍നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.