[slick_weather]
27
May 2018

കലവൂരില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

ആ​ല​പ്പു​ഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. കലവൂര്‍ എഎന്‍ കോളനിയിലാണ് സംഭവം. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കൊലപാതകം നടന്നത്.

സംഭവത്തില്‍ പ്രതിയായ സുജിത്തിനെ (35) പൊലീസ് പിടികൂടി. രാത്രിഒരു മണിയോടെ കൊല്ലപ്പെട്ട സുജിത്ത് കോളനിയില്‍ എത്തിയിരുന്നു. അസമയത്ത് എത്തിയതിനെ ചോദ്യം ചെയ്തതുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുമ്പ് ഇയാള്‍ കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ അകന്ന ബന്ധുവാണ് സുജിത്ത്