[slick_weather]
16
September 2018

കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിനു സംശയരോഗം ;ഗൾഫിലായിരുന്ന ഭർത്താവ് രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്

കൊച്ചി: കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിനു സംശയരോഗം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39)നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി.

ഇന്നലെ രാത്രി പത്ത് മണിയോടെ എസ്.ആര്‍.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിലാണ് സംഭവം നടന്നത്. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷീബയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവരെ ആശുപത്രിയിഷല്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സഞ്ജുവിനെ തടയാന്‍ ശ്രമിച്ച അഫ്സയ്ക്കും പരിക്കേറ്റു. വയറിനും കൈയ്ക്കും കുത്തേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ സഞ്ജുവിനും പരിക്കേറ്റു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫിലായിരുന്ന സഞ്ജു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിഷല്‍ കലാശിച്ചതെന്ന് കരുതുന്നു. സഞ്ജുവിന് മൂന്ന് മക്കളുണ്ട്.