[slick_weather]
13
March 2019

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഇ​ന്ത്യ​ൻ ദ​ന്ത​ഡോ​ക്റ്റ​റെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട് കേ​സി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഇ​ന്ത്യ​ൻ ദ​ന്ത​ഡോ​ക്റ്റ​റെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട് കേ​സി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്രീ​തി റെ​ഡ്ഡി എ​ന്ന 32കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കി​ഴ​ക്ക​ന്‍ സി​ഡ്‌​നി​യി​ല്‍ സ്യൂ​ട്ട് കേ​സി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ല്‍ കാ​റി​നു​ള്ളി​ല്‍ നി​ന്ന് ന്യൂ ​സൗ​ത്ത് വെ​യി​ല്‍സ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​കെ കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹം. പ്രീ​തി റെ​ഡ്ഡി​യു​ടെ മു​ന്‍ കാ​മു​ക​നെ റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യ് ഇ​വി​ടെ​യെ​ത്തി​യ പ്രീ​തി റെ​ഡ്ഡി​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കാ​ണ് ഇ​വ​ര്‍ വീ​ട്ടു​കാ​രു​മാ​യി ഒ​ടു​വി​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. വൈ​കാ​തെ വീ​ട്ടി​ലെ​ത്തു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും കാ​ണാ​താ​യ തി​നെ തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.ജോ​ര്‍ജ് സ്ട്രീ​റ്റി​ലെ മ​ക് ഡോ​ണ​ള്‍ഡ് റ​സ്‌​റ്റ​റ​ന്‍റി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഓ​ന്‍പ​ത​ര​ക്ക് ഇ​വ​രു​ടെ കാ​ര്‍ കിം​ഗ്‌​സ്‌​ഫോ​ര്‍ഡി​ലെ സെ​ട്ര​ച്ച​ന്‍ സ്ട്രീ​റ്റ് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സ്യൂ​ട്ട്‌​കെ​സി​നു​ള്ളി​ല്‍ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്രീ​തി​യു​ടെ മു​ന്‍ കാ​മു​ക​ന്‍ ദ​ന്ത്ഡോ​ക്റ്റ​റു​മാ​യ ഹ​ര്‍ഷ​വ​ര്‍ധ​ന്‍ നാ​ര​ദ​യു​ടെ ബി​എം​ഡ​ബ്ല്യൂ കാ​ര്‍ ദ ​ന്യൂ ഇം​ഗ്ല​ണ്ട് ഹൈ​വ​യി​ല്‍ ടാം​വ​ര്‍ത്തി​ലാ​ണ് അ​പ​ക​ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്രീ​തി​യും ഹ​ര്‍ഷ​വ​ര്‍ധ​നും മാ​ര്‍ക്ക​റ്റ് സ്ട്രീ​റ്റി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഞാ​യ​റാ​ഴ്ച വ​രെ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.