[slick_weather]
19
June 2018

ബാലരാമപുരത്ത് ജ്യേഷ്ഠനെ അനുജൻ വെട്ടി ക്കൊന്നു

തിരുവനന്തപുരം :ബാലരാമപുരത്ത് ജ്യേഷ്ഠനെ അനുജൻ വെട്ടി ക്കൊന്നു. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്.​ശി​വ​നാണ് വെട്ടേറ്റ് മരിച്ചത്. അനുജന്റെ ആദ്യ ഭാര്യയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അനുജൻ മു​രു​കന്‍റെ വീട്ടിലെത്തിയതായിരുന്നു ശിവന്‍.

മുരുകന് തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു ​മ​ക്ക​ളു​മുണ്ട്. ഇയാള്‍ ബാലരാമപുരത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​ പിതാവിനു ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് മനസിലായ മു​രു​ക​ന്‍റെ മൂ​ത്ത മ​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് ശി​വ​ന്‍റെ വീ​ട്ടി​ലെ​ത്തി​, ഇക്കാര്യങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് ആദ്യ ഭാര്യയെ സംരക്ഷിക്കണമെന്നാവശ്യപ്പെടാനായി ഇവര്‍ മുരുകന്‍റെ വീട്ടിലെത്തി. അവിടെവെച്ചാണ് മുരുകന്‍ ജേഷ്ഠനായ ശിവനെ വെട്ടിയത്. പ്രതിയായ അനുജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.