[slick_weather]
12
October 2018

വേഴാമ്പലിനെ പോലെ കാത്തിരുന്ന കുറിഞ്ഞികാലം;അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

കേരളത്തിന്റെ ടുറിസം മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് 2018 വർഷത്തിന്റെ തുടക്കത്തിൽ പ്രതിക്ഷിച്ചുവെങ്കിലും കാര്യങ്ങൾ പ്രളയം കീത്തമേൽ മറിച്ചു . അനവസരത്തിൽ പെയ്തുകൂട്ടിയ അതിഭീകരമായ മഴയും നൂറ്റണ്ടിൻറെ മഹാപ്രളയവും ടുറിസം മേഖല മാത്രമല്ല കേരളത്തിൻറെ സമസ്ത ജീവിതത്തിൻറെയും താളംതെറ്റിച്ചു . മറ്റൊരു 1924ന് സമമായ പ്രളയം ടുറിസം മേഖലയുടെ നെടുംതൂണായ മൂന്നാറിനെ അക്ഷരാർത്ഥത്തിൽ നടുക്കികളഞ്ഞു . വലിയ പ്രതീക്ഷയോടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലകുറിഞ്ഞിയുടെ വർണ്ണവിസ്മയം , വേഴാമ്പലിനെ പോലെ കാത്തിരുന്ന കുറിഞ്ഞികാലം സ്പടികപാത്രം വീണുടഞ്ഞു തകർന്നപോലെയായി . ടുറിസം മേഖല വളരെ നേരത്തെ തന്നെ തയ്യാറെടുത്തുതുടങ്ങിയ എല്ലാ ഒരുക്കങ്ങളും നക്ഷ്ടക്കച്ചവടമായ അവസ്ഥയിലാണ് . സ്വകാര്യ സംരംഭകർ ലക്ഷങ്ങൾ മുടക്കി നവീകരിച്ച റിസോർട്ട്കളും ഹോട്ടൽ വ്യവസായങ്ങളും ആളെക്കിട്ടാതെ വിഷമിക്കുകയാണ് മുന്നാറിൽ 10 ലക്ഷം സഞ്ചാരികൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചടത്തു കേവലം ഒരുലക്ഷം പോലും തികഞ്ഞിട്ടില്ലായെന്ന് ടുറിസം മേഖലയിൽ നിന്ന് അറിയുന്നു .

കുറിഞ്ഞികാലം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം , ഇതിനിടയ്ക്കു കൂനിന്മേൽകുരു പോലെ കാലാവസ്ഥയുടെ രൂപമാറ്റങ്ങൾ , കാറ്റും മഴയുമെല്ലാം ഏതുനിമിഷവും സാഹാരതാണ്ഡവമാടാൻ തയാറായി നിൽക്കുന്ന അവസ്ഥ , അടിക്കടിയുണ്ടാകുന്ന മലയിടിച്ചാലും ഉരുൾപൊട്ടലും , കുറിഞ്ഞികലത്തിൻറെ ദിവസങ്ങളെ അപഹരിക്കുന്നു . ഇനിയും കൂടുതൽ മഴയുണ്ടായാൽ കുറിഞ്ഞികൾ കൊഴിഞ്ഞുപോകും , ഇതിനായി വീണ്ടുമൊരു പന്ത്രണ്ട് വർഷം കുടി കാത്തിരിക്കാൻ ആർക്കാണ് ക്ഷമ . ഇപ്പോൾ തന്നെ എത്തിച്ചരുന്നവർ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിച്ചു രാത്രി താമസത്തിന് നിൽക്കാതെ ഉടനെ സ്ഥലം വിടുകയാണ് . മുന്നാറിലെ പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലേക്ക് പലരും പോകുന്നില്ല . സ്പൈസസ് മാർക്കറ്റ് വാങ്ങാൻ ആളില്ലാതെ വലിയ പ്രതിസന്ധിയെ നേരിടുകയാണ് .

മലനാടിനെയും ,ഇടനാടിനെയും ,തീരനാടിനെയും ഒന്നിച്ചു വിഷമിപ്പിച്ച മറ്റൊരു കാലം ഓർക്കാനില്ല . കുട്ടനാടും വഞ്ചിവീടും അനാഥമായി കിടക്കുന്നു , തിരകളോട് സല്ലപിക്കാൻ ആളില്ലാതെ കടലോരങ്ങൾ തിരക്കൊഴിഞ്ഞു കിടക്കുന്നു .ഏതുസമയവും വന്നെത്താവുന്ന ചുഴലിക്കാറ്റിന്റെ ഭീഷിണി സഞ്ചാരികളെ അടുപ്പിക്കുന്നില്ല . ഒരു മഹാപ്രളയത്തിൻറെ ദുരന്ത ചിത്രം ഓരോ വ്യക്തിയിലും ദുസ്വപ്‍നമായി തുടരുന്നു .