[slick_weather]
01
September 2018

ഭയം എന്താണെന്നറിയാത്തവര്‍ ‘മമ്മി’യുടെ ട്രെയിലര്‍ കണ്ടാല്‍ മതി!!!!

 ‘മമ്മി’ ചിത്രത്തിന്റെ ആദ്യ ട്രെയ്ലര്‍ കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ട്രെയ്ലര്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ്.  ‘മമ്മി’ സിരീസിലെ ഏറ്റവും പുതിയ ചിത്രത്തില്‍ ടോം ക്രൂസും റസല്‍ ക്രോയുമാണ് പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി മമ്മി’ മുതല്‍ ഒട്ടനേകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന ‘ദി മമ്മി ട്രിലജി’യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നു. ടോം ക്രൂസ് നായകനാവുന്ന പുതിയ മമ്മി 2017 ജൂണ്‍ 9ന് തീയറ്ററുകളിലെത്തും.