[slick_weather]
21
August 2018

മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീലകരമായ ഫോട്ടോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീലകരമായ ഫോട്ടോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ് മുഖേനയാണ് ഇയാള്‍ ഫോട്ടോ പ്രചരിപ്പിച്ചത്.

വിദേശത്തുനിന്ന് എത്തിയ ഇയാളെ വിമാനത്താവളത്തില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.