[slick_weather]
31
August 2018

മലയാളികളിൽ ഭൂരിപക്ഷവും ബ്രസീൽ ,അർജന്റീന ആരാധകർ

കൊച്ചി: ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ എല്ലാ തവണത്തെ പോലെ മലയാളികളിൽ ഭൂരിപക്ഷവും ബ്രസീൽ ,അർജന്റീന ആരാധകർ .വെറും ആരാധാകരല്ല തീവ്ര ആരാധകർ എന്ന് വിളിക്കാം . ബ്രസീൽ ,അർജന്റീന കഴിഞ്ഞാൽ കൂടുതൽ ആരാധകർ സ്പെയിനും ജർമ്മനിക്കുമാണ് .ഇത്തവണ ഇംഗ്ലണ്ടിനേക്കാൾ മലയാളികളായ ആരാധകർ പോർച്ചുഗലിനോടോപ്പമാണ് .ക്രിസ്റ്റിനോ റൊണാൾഡോ എന്ന സ്‌ട്രൈക്കറോടുള്ള ആരാധനയാണ് പോർച്ചുഗലിനെ ആകർഷിക്കുന്നത്.

ബെൽജിയം ,ഉറുഗ്വ,മെക്സിക്കോ ,നൈജീരിയ എന്നീ ടീമുകൾക്കും ആരാധകരുണ്ട് .അവർ തുലോം നാമമാത്രമാണ് .1930 ൽ ലോകകപ്പ് ആരംഭിച്ചപ്പോൾ ,ഉറുഗ്വയായിരുന്നു ആദ്യ ജേതാക്കൾ .അടുത്ത വർഷം യൂറോപ്പിൻ ടീമായ ഇറ്റലി ലോകകപ്പ് നേടി.അടുത്ത വർഷവും ഇറ്റലി കപ്പ് നിലനിർത്തി .കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടും ലോകകപ്പ് നാലു തവണ നേടിയ ഇറ്റലിയും ഇക്കുറി ലോകകപ്പിൽ കളിക്കുന്നില്ല .ലോകകപ്പ് ഫൈനൽ റൗണ്ടിലെത്താൻ കഴിയാത്തതാണ് കാരണം .ഒരുകാലത്ത് റോജർ മില്ലയുടെ കാമറൂണിനും ആഫ്രിക്കൻ കരുത്തരായ സെനഗലിനും കേരളത്തിൽ ആരാധകരുണ്ടായിരുന്നു.ഇക്കുറിയും ഈ രണ്ട് ടീമുകളുണ്ട് .അഞ്ചു തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീലാണ് കൂടുതൽ പ്രാവശ്യം ജേതാക്കളായത് .റഷ്യയിൽ ലോകകപ്പിന് തുടക്കം കുറിക്കുക ജൂൺ 14 നാണ് .റഷ്യക്ക് ശേഷം 2022 ൽ ഖത്തറിലാണ് ലോകകപ്പ്

ഫോട്ടോകൾ :എം സിദ്ധാർഥ്