[slick_weather]
16
December 2017

ടീ കൗണ്ടിയുടെത്​ വിദ്യാഭ്യാസ വകുപ്പിൻറ ഭൂമി;മൂന്നാറിൽ വകുപ്പ്​തല തർക്കം

കോട്ടയം :മൂന്നാറിൽ ഗവ.ഹൈസ്​കുളി​െൻറ ഭൂമി ​കെ ടി ഡി.സി കയ്യേറിയെന്ന പരാതിക്ക്​ പിന്നാലെ കെ.ടി.ഡി.സിയു​ടെ ടീ കൗണ്ടി സ്​ഥിതി ചെയ്യുന്നത്​ വിദ്യാഭ്യാസ വകുപ്പിൻറ ഭൂമിയിലാണെന്ന വാദം ഉയർന്നു. 1975​ ജൂൺ 23ലെ എസ്​.ആർ.ഒ 544/75പ്രകാരം വിദ്യാഭ്യാസ വകുപ്പിന്​ കൈമാറിയ രണ്ടര ഏക്കർ സ്​ഥലത്താണ്​ ടീ കൗണ്ടി സ്​ഥിതി ചെയ്യുന്നതെന്നാണ്​ പുതിയ വിവാദം.

നിലവിലെ മൂന്നാർ ഗവ.ഹൈസ്​കുൾ വിഭജിച്ച്​ തമിഴ്​ ഹൈസ്​കുൾ പുതിയ സ്​ഥലത്തേക്ക്​ മാറ്റാനായിരുന്നു നിർദേശം. കെട്ടിം പഞ്ചായത്ത്​ നിർമ്മിച്ച്​ നൽകണമെന്ന വ്യവസ്​ഥയിൽ അനുമതി നൽകിയെങ്കിലും സ്​കുൾ മാനേജ്​മെൻറ്​ പഞ്ചായത്തിന്​ വേണമെന്ന വാദമാണ്​ തടസമായത്​. പിന്നിട്​ 1990​െൻറ തുടക്കത്തിൽ ഫയലിന്​വീണ്ടും ജീവൻ​െവച്ചു. നിർദിഷ്​ട സ്​ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നതിനായി എണ്ണമെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്​ടർ നിർദേശിച്ചതുനസരിച്ച്​ മൂന്നാർ ഗവ.ഹൈസ്​കുൾ ഹെഡ്​മാസ്​റ്ററുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തി നൽകി. പിന്നിടാണ്​ ഇവിടെ ടീ കൗണ്ടി ഉയർന്നത്​. വിദ്യാഭ്യാസ വകുപ്പ്​ അറിയാതെയാണ്​ സ്​ഥലം കൈമാറിയതെന്ന്​ പറയുന്നു.

പബ്ലിക്​ സ്​കുൾ മാതൃകയിൽ മൂന്നാറിൽ സ്​പെഷ്യൽ സ്​കുൾ ആരംഭിക്കാൻ 1960കളിൽ നിർദേശമുണ്ടായിരുന്നു. അന്നും ഇതേസ്​ഥലമാണ്​ പരിഗണിച്ചത്​. പിന്നിടാണ്​ ഹൈസ്​കുൾ വിഭജിക്കാൻ ആലോചന വന്നത്​.
കണ്ണൻ ദേവൻ കമ്പനി ആരംഭിച്ച മൂന്നാർ ഹൈസ്​കുളും ബോർഡിംഗ്​ ഹൗസും ക്വാർ​േട്ടഴ്​സുകളും 1956ലാണ്​ സർക്കാർ ഏറ്റെടുത്തത്​.

(ഫോട്ടോ :കണ്ണൻ ദേവൻ കമ്പനി വിട്ടു കൊടുത്ത സ്​കുൾ, ക്വാർ​േട്ടഴ്സുകൾ, ബോർഡിംഗ്​ ഹൗസ്​ എന്നിയുടെ ഭൂമി സംബന്ധിച്ച സ്​കെച്ച്​ )