[slick_weather]
24
September 2017

ട്രോളുകള്‍പോലെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ലെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍പോലെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.ഡല്‍ഹിയില്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വിദേശ നയതന്ത്രജ്ഞര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റില്‍ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്. ഇവയെ ആര്‍.എസ്.എസ് പിന്തുണക്കുന്നില്ല.ജനങ്ങളോട് വിവേചനം കാണിക്കുന്നതിനെയും അംഗീകരിക്കുന്നില്ല.ഏകതയാണ് നാടിൻ്റെ ലക്ഷ്യം.ആഗോളതലത്തിലും ഇതുതന്നെയാണ് ലക്ഷ്യമാക്കുന്നത്. ആര്‍.എസ്.എസ് ഇന്ത്യയില്‍ 1.70 ലക്ഷം സേവന പദ്ധതികള്‍ വിവിധ മേഖലകളിലായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍ സംഘടനകള്‍ ബി.ജെ.പിയുടെ കാര്യത്തിലോ ബി.ജെ.പി സംഘ്പരിവാറിൻ്റെ കാര്യത്തിലോ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അയോധ്യാ കേസിലെ കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നും ആര്‍.എസ്.എസ് മേധാവി വ്യക്തമാക്കി.