[slick_weather]
13
April 2019

മോഡിയേയും അമിത് ഷായേയും രാജ്യത്ത് നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ് താക്കറെ

മുബൈ : മോഡിയേയും അമിത് ഷായേയും രാജ്യത്ത് നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. നന്ദഗഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേന്ദ്ര സര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. ഇനിയും മോഡി ഭരണത്തില്‍ വന്നാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മോഡി സ്വയം വിളിക്കുന്നത് പ്രധാന്‍ സേവക് എന്നാണ്. ഈ വാക്ക് യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് നെഹ്‌റു ഉപയോഗിച്ചതാണ്. ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയായി ഓര്‍ക്കേണ്ട പ്രഥമ സേവകനായി ഓര്‍ത്താല്‍ മതിയെന്നാണ് നെഹ്‌റു പറഞ്ഞത്. മോഡി ആ വാക്ക് മാറ്റി പ്രധാന്‍ സേവക് എന്നാക്കുകയാണ് ചെയ്തത്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ഇന്ത്യയിലെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരില്‍ ജനങ്ങളോട് വോട്ടുചോദിച്ചതിന് മോഡി സ്വയം ലജ്ജിക്കേണ്ടതുെ ജവാന്‍മാരുടെ പേരില്‍ വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് നാണമില്ലെ. പ്രധാനമന്ത്രി പദവിയിലിരിക്കെ ജനങ്ങളോട് കള്ളം പറഞ്ഞ വ്യക്തിയാണ് മോഡി’ താക്കറെ വ്യക്തമാക്കി.