[slick_weather]
31
August 2018

പ്രൊഫ. എം.കൃഷ്ണൻ നായരുടെ അനുസ്മരണം നടന്നു

കൊച്ചി:പ്രശസ്ത സാഹിത്യ നിരൂപകനായിരുന്ന പ്രൊഫ.എം. കൃഷ്ണൻ നായരുടെ അനുസ്മരണ സമ്മേളനം ഇന്ന് (ശനിയാഴ്‌ച )ഉച്ചകഴിഞ്ഞ് 3 മണിക്ക് കാക്കനാടുള്ള ഇ.എം.എസ്. സഹകരണ ലൈബ്രറി ഹാളിൽ വെച്ചു നടത്തി എഴുത്തുകാരനും, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല പ്രഥമ വൈസ് ചാൻസിലറുമായ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം നിർവ്വഹിച്ചു സമ്മേളനത്തിൽ കാർട്ടൂണിസ്റ്റും, മുൻ എം.എൽ.എ യുമായ അഡ്വ. എം.എം. മോനായി മുഖ്യപ്രഭാഷണം നടത്തി .

എഴുത്തുകാരനും, പത്രപ്രവർത്തകനുമായ എം.കെ. ഹരികുമാർ അനുസ്മരണ പ്രഭാഷണവും നടത്തി . ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റർ എം.എസ്.ലൈല അദ്ധ്യക്ഷത വഹിച്ചു ബാങ്ക് ജനറൽ മാനേജർ ബി.ഓമനക്കുട്ടൻ, മുൻ ഭരണസമിതിയംഗം എം.ഇ. ഹസൈനാർ, പ്രൊഫ. എം. കൃഷ്ണൻ നായരുടെ മകൾ ലേഖാ ശശിധരൻ, ഡെപ്യുട്ടി ജനറൽ മാനേജർ പി.എസ്. സാനുരാജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .ഇതോടൊപ്പം ലൈബ്രറി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും, വിവിധ ക്ലാസ്സുകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. നീനു നിർവ്വഹിച്ചു