[slick_weather]
17
March 2019

എംജിആറായി ഇന്ദ്രജിത്തും രമ്യാകൃഷ്ണൻ ജയലളിതയായും

ചെന്നൈ:ഗൗതം മേനോന്‍ ചിത്രത്തില്‍ എംജിആറായി ഇന്ദ്രജിത്ത് എത്തുന്നു.ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്‍റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.

ജയലളിതയുടെ ജീവിതം പറയുന്ന ഒരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുള്ളതായി ഗൗതം മേനോന്‍ മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം അതിന്‍റെ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ്സീരീസിലേക്ക് ചുവടു മാറിയത്.

20 എപ്പിസോഡുകളായാണ് സിരീസ് എത്തുക.തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള പ്രമുഖതാരങ്ങൾ വെബ് സീരിസിൽ പ്രധാനവേഷങ്ങളിലെത്തും.