[slick_weather]
11
January 2019

മതിൽ പണിയാൻ ഫണ്ട് ലഭ്യമായില്ലെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യപിക്കുമെന്നു ട്രംപ്

വാഷിങ്ടൺ: മെക്സിക്കൻ മതിൽ നിർമാണത്തിൽ നിന്നും പിന്നോട്ടില്ലെന്നു അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിനെച്ചൊല്ലി ഭരണ പ്രതിസന്ധി നില നിൽക്കുന്ന സാഹചര്യത്തിൽ അമെരിക്കൻ അതിർത്തി പ്രദേശങ്ങൾ ട്രംപ് സന്ദർശിച്ചു. ഫണ്ട് ലഭ്യമായില്ലെങ്കിൽ താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപിക്കുമെന്നു ട്രംപ് വ്യക്തമാക്കി.

ബജറ്റിൽ‌ മതിലിനായുള്ള തുക വകയിരുത്തിയില്ലെങ്കിൽ തന്‍റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കൻ അതിർത്തിയിൽ മതിലോ സ്റ്റീൽ വേലിയോ കെട്ടുന്നതിനു പണം അനുവദിക്കാൻ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ തയ്യാറാവാത്തതാണ് ഭാഗിക ഭരണ സ്തംഭനത്തിനിടയാക്കിയിരിക്കുന്നത്.

അമെരിക്കയിലെ ഭരണ പ്രതിസന്ധിയെത്തുടർന്ന് സമരക്കാർ വാഷിങ്ടൺ തെരുവിലിറങ്ങി. എട്ടു ലക്ഷം പേർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.