[slick_weather]
01
September 2018

ഇനി മെട്രോമനായ ഇ. ശ്രീധരനന്റെ ലക്‌ഷ്യം സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക

കൊച്ചി:സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കണമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍.ഇതിനായി ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷേന്‍ ഓഫ് നാഷണല്‍ വാല്യൂസിന്റെ നേത്യത്വത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹി മെട്രോയുടെ റെയില്‍ കോപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന്‍ എഫ്.ആര്‍.എന്‍.വിയുടെ ദേശീയ പ്രസിഡന്റാണ്.

സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുല്യാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്.എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഇതിനുളള സൗകര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതെല്ലാം തന്നെ വിദ്യാഭ്യാസ വകുപ്പിനെ ധരിപ്പിച്ചുകഴിഞ്ഞു.അടുത്ത വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചതായും ശ്രീധരന്‍ വ്യക്തമാക്കി.

പദ്ധതിക്ക് എറണാകുളത്താകും തുടക്കം കുറിക്കുക.പെരുമാറ്റ രീതികള്‍,ആരോഗ്യകരമായ ചിട്ടകള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടമായി അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധത്കരണ പരിപാടിയും സംഘടിപ്പിക്കും